Read Time:1 Minute, 15 Second
ബെംഗളൂരു : വിജയേന്ദ്രയുടെ നിയമനത്തിനായി കേന്ദ്രനേതൃത്വത്തിനോട് ഒരിക്കൽപോലും ആവശ്യപെട്ടില്ലെന്ന് ബിജെപി പാർലമെന്ററി ബോർഡ് അംഗം കൂടിയായ യെഡിയൂരപ്പ പറഞ്ഞു .
ഇതൊട്ടും പ്രേതീക്ഷിച്ചതല്ലെന്നും സംസ്ഥാന സംഘടനയെ ശക്തിപ്പെടുത്തി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 28 ൽ 25 സീറ്റ് ഉറപ്പാക്കാൻ വിജയേന്ദ്രയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു .
ബൂത്ത്തലം മുതൽ പാർട്ടിയെ ശക്തമാക്കുമെന്നും കോൺഗ്രസ് സർക്കാരിന്റെ അഴിമതി ഭരണം തുറന്നുകാട്ടാനുള്ള പോരാട്ടം തുടരുമെന്നും വിജയേന്ദ്ര പറഞ്ഞു .
ബെംഗളൂരു ഗാന്ധിനഗർ നിയമസഭാ മണ്ഡലത്തിലെ ബിജെപി ബൂത്ത് പ്രസിഡന്റിന്റെ വീട് സന്ദർശിച്ചുകൊണ്ടാണ് സംസ്ഥാന അധ്യക്ഷനെന്ന നിലയ്ക്കുള്ള പ്രവർത്തനത്തിന് വിജയേന്ദ്ര ഇന്നലെ തുടക്കമിട്ടത് .