Read Time:1 Minute, 1 Second
ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിന് ദേഹസ്വാസ്ഥ്യം.
മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഞായറാഴ്ച പൂനെ ജില്ലയിലെ പുരന്ദറിലേക്ക് നടത്താനിരുന്ന അദ്ദേഹത്തിന്റെ സന്ദർശനം റദ്ദാക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വേദിയിൽ വച്ച് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു പിന്നാലെ മകളും എം. പിയുമായ സുപ്രിയ സുലെ ആരോഗ്യ വിദഗ്ധരെ വിവരമറിയിക്കുകയായിരുന്നു.
നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.