സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രെൻഡിംഗ് ആവാറുള്ള നടനാണ് ഷൈൻ ടോം ചാക്കോ. നടന്റെ പ്രതികരണങ്ങളും മറ്റും പലപ്പോഴും ശ്രദ്ധനേടാറുണ്ട്.
ഇപ്പോഴിതാ നടന്റെ ഒരു അഭിമുഖം ആണ് ശ്രദ്ധനേടുന്നത്.
തന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് ആയിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ ഷൈൻ പറഞ്ഞത്.
ഒത്തിരി കാരണങ്ങൾ കൊണ്ടാണ് ആ വിവാഹബന്ധം അധികകാലം നിലനിൽക്കാതിരുന്നതെന്നും സത്യം പറഞ്ഞാൽ ആ സമയത്ത് തനിക്ക് ആ സമയത്ത് വേറൊരു പ്രണയം ഉണ്ടായിട്ടുണ്ടെന്നും അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു.
ഷൈൻ ടോം ചാക്കോ അഭിമുഖത്തിൽ പറഞ്ഞത്..
എന്റെ ആദ്യ വിവാഹം അറേഞ്ച് ആയിരുന്നു. ഭാര്യയുടെ ഭാഗത്ത് നിന്നുള്ള എല്ലാത്തിലും ഞാൻ സന്തുഷ്ടൻ ആയിരുന്നെങ്കിലും എന്റെ ഭാഗത്തു നിന്നുള്ള ഒന്നിലും അവർ സന്തുഷ്ടനായിരുന്നില്ല.
അതൊക്കെ എന്റെ പ്രശ്നമായിരുന്നെന്ന് എന്റെ രണ്ട് ബന്ധങ്ങളിൽ നിന്ന് എനിക്ക് മനസിലായി.
അതുകൊണ്ടാണ് പിന്നെ വേറെ ഒരാളുടെ ചിന്താ മണ്ഡലങ്ങൾ ഭരിക്കുന്ന പ്രണയബന്ധങ്ങളിൽ ആവാൻ എനിക്ക് താല്പര്യം ഇല്ലാതിരുന്നത് പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി നടൻ പറഞ്ഞത്.