ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുക, പ്രതിരോധശേഷി മെച്ചപ്പെടുത്തുക, നല്ല ഉറക്കം ലഭിക്കുക എന്നിവയുള്‍പ്പെടെ ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ലൈംഗികതയ്ക്കുണ്ട്.
എന്നാൽ സെക്സിനിടെ മരണം സംഭവിക്കുന്നതും നമ്മൾ ഇന്ന് കാണുന്നുണ്ട്.
സെക്സിനിടെ പെട്ടെന്ന് മരണം സംഭവിക്കുന്ന കേസുകള്‍ 0.6 ശതമാനം മാത്രമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എന്നിരുന്നാലും ഈ 0.6 ശതമാനത്തിന് പിന്നിലുള്ള കാരണമെന്തെന്ന് അറിയാമോ? മിക്ക കേസുകളിലും സമ്മര്‍ദ്ദം അല്ലെങ്കില്‍ ചില മരുന്നുകളുടെ ഉപയോഗം മൂലമാണ്.
അതില്‍ തന്നെ കൂടുതലും മരണപ്പെടുന്നത് പുരുഷന്മാരാണ്.
മിക്ക കേസുകളിലും, ലൈംഗിക പ്രവര്‍ത്തനത്തിനിടെയുള്ള ശാരീരിക സമ്മര്‍ദ്ദമാണ് കാരണം.
കൊക്കെയ്ൻ പോലുള്ള നിയമവിരുദ്ധ മരുന്നുകള്‍ ഉപയോഗിച്ചാലും ഈ പ്രശ്നമുണ്ടാകാം.
ലെെംഗികബന്ധത്തിനിടെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് കൂടുതലും പുരുഷന്മാരിലാണ്.
ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്.
മധ്യവയസ്കരായ പുരുഷന്മാരില് മാത്രമല്ല, ഈ പ്രശനങ്ങള്‍ കണ്ടുവരുന്നത്. യുവാക്കളിലും ഉണ്ട്.
അയോര്‍ട്ടിക് ഡിസെക്ഷൻ (Aortic dissection) ആണ് രണ്ടാമത്തെ മരണകാരണം (12 ശതമാനം).
മറ്റൊരു കാരണം ഹൃദയപേശികളെ ബാധിക്കുന്ന ‘കാര്‍ഡിയോമയോപ്പതി’ (cardiomyopathy) എന്ന രോഗാവസ്ഥയാണ്.