Read Time:1 Minute, 15 Second
ബംഗളൂരു: മംഗളൂരുവിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊന്നു.
അജ്ഞാതനായ അക്രമി അമ്മയെയും മൂന്ന് മക്കളെയുമാണ് ആക്രമിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുടുംബത്തിലെ മറ്റൊരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഹസീനയും മൂന്ന് മക്കളുമാണ് മരിച്ചത്.
വീട്ടിൽ അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച അക്രമി കുടുംബത്തിലുള്ളവരെ ആക്രമിക്കുകയായിരുന്നു.
ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു സ്ത്രീക്ക് പരിക്കേറ്റത്.
ഹസീനയുടെ ഭർത്താവ് ഗൾഫിലാണ്. ഉടുപ്പി എസ്പി അരുൺ കുമാർ സംഭവസ്ഥലത്തെത്തി.
കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.