ബെംഗളൂരു: കാമുകനുവേണ്ടി റസിഡൻഷ്യൽ സ്‌കൂളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നഴ്‌സ് മയക്കുമരുന്ന് നൽകി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ നഴ്‌സ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ .
റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ കടൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്
ചിക്കമംഗളൂരു ജില്ലയിലെ കടൂർ താലൂക്കിലെ റസിഡൻഷ്യൽ സ്‌കൂളിനോട് ചേർന്നുള്ള ഗ്രാമത്തിൽ നഴ്‌സായി ജോലി ചെയ്തിരുന്ന എൻഎം ചന്ദന അയൽ ഗ്രാമത്തിലെ റസിഡൻഷ്യൽ സ്‌കൂളിലെ രണ്ട് പെൺകുട്ടികളെ കാമുകനെ വശീകരിക്കാൻ ഉപയോഗിച്ചുവെന്നതാണ് കേസ്.
പെൺകുട്ടികളെ അബോധാവസ്ഥയിലാക്കാൻ നഴ്‌സ് മയക്കുമരുന്ന് നൽകിയെന്ന പരാതിയിൽ കടൂർ പോലീസ് സ്‌റ്റേഷനിൽ പോക്‌സോ നിയമപ്രകാരം പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതേ റസിഡൻഷ്യൽ സ്‌കൂളിലെ ഡി ഗ്രേഡ് ജീവനക്കാരനായിരുന്ന സുരേഷ് പെൺകുട്ടികളെ നഴ്‌സ് ചന്ദനയുടെ അടുത്ത് പരിശീലനത്തിനായി കൊണ്ടുവരിക പതിവായിരുന്നു.
അക്കാലത്ത് നഴ്‌സ് ചന്ദന വിദ്യാർഥികൾക്ക് കുടിക്കാൻ ശീതളപാനീയത്തിൽ ലഹരി കലർത്തിയിരുന്നു.
പെൺകുട്ടികൾ അർദ്ധബോധാവസ്ഥയിലായതോടെ കാമുകന് കാഴ്ചവെക്കാൻ സഹായിച്ചിരുന്നതായാണ് റിപ്പോർട്ട്.