0
0
Read Time:1 Minute, 14 Second
ബംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസ് എഞ്ചിന് സമീപം തീപിടിച്ചു.
ഡ്രൈവർ ഉടൻ തന്നെ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണച്ചു..
വൻ അപകടമൊന്നും സംഭവിച്ചില്ല.
നെലമംഗല നഗറിലെ ജെപി ആശുപത്രിക്ക് മുന്നിലാണ് സംഭവം.
ബിഎംടിസി ബസിൽ 5 യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നതിനാൽ ആർക്കും ഒരുതരത്തിലുള്ള ജീവഹാനിയൊന്നും ഉണ്ടായില്ല.
ബെംഗളൂരു ഉത്തർ താലൂക്കിലെ ദാസൻപൂർ ഡിപ്പോയിൽ നിന്ന് നെലമംഗല നഗരത്തിലേക്ക് ഉള്ള ബിഎംടിസി യാത്രക്കിടെ ബസിൻ്റെ മുൻവശത്തു നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു.
പിന്നാലെ വന്ന ബസ് തടഞ്ഞുനിർത്തി അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണച്ചു. ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് തീ പടർന്നതെന്നാണ് സൂചന.