മെട്രോ ട്രെയിനിന് മുന്പില് ചാടി ജീവനൊടുക്കി യുവതി. ദില്ലിയില്‍ രജൗരി ഗാര്ഡൻ മെട്രോ സ്റ്റേഷനിലാണ് സംഭവം.
ഏകദേശം 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
ആരാണ് സ്ത്രീ എന്ന് വ്യക്തമായിട്ടില്ല. തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഒക്ടോബര്‍ 28 ന് മൗജ്പൂര് മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ മുറിയില്‍ ഒരു സ്ത്രീയുടെ ഉള്‍പ്പെടെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
ജാഫ്രാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണിത്.
യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പിന്നീട് വ്യക്തമായി.
നേരത്തെ ദില്ലി മെട്രോയുടെ പാര്‍ക്കിംഗ് ഏരിയയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
വടക്കു കിഴക്കൻ ദില്ലിയിലെ ശാസ്ത്രി പാര്‍ക്ക് മെട്രോ സ്റ്റേഷന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് ഏകദേശം 30 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. കാടിനോട് ചേര്‍ന്നു കിടക്കുന്ന പാര്‍ക്കിംഗ് സ്ഥലത്ത് ഒരു വഴിയാത്രക്കാരനാണ് ആദ്യം മൃതദേഹം കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു.
ആരെങ്കിലും മൃതദേഹം പാര്‍ക്കിംഗ് ഏരിയയിലേക്ക് എറിഞ്ഞതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.