0
0
Read Time:1 Minute, 3 Second
ബെംഗളൂരു: തിങ്കളാഴ്ച പുലർച്ചെ മംഗളൂരുവിലെ ഹോസ്റ്റലിന്റെ ആറാം നിലയിൽ നിന്ന് ചാടി 20 വയസ്സുള്ള എംബിബിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
പ്രകൃതി ഷെട്ടി എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്.
എജെ വനിതാ ഹോസ്റ്റലിൽ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്യ്തതെന്ന് പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
പോലീസ് സംഭവസ്ഥലത്ത് നിന്ന് ഒരു മരണ കുറിപ്പ് കണ്ടെടുത്തു.
മരണക്കുറിപ്പിൽ, ജീവിതത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പെൺകുട്ടി അവകാശപ്പെട്ടിട്ടുണ്ട്.
അസ്വാഭാവിക മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.