Read Time:1 Minute, 21 Second
ചെന്നൈ: കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി രണ്ട് കാൽനടയാത്രക്കാർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
ചെന്നൈ അണ്ണാനഗറിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട് അമിതവേഗതയിൽ കുതിച്ചെത്തിയ കാർ നടപ്പാതയിലുണ്ടായിരുന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
വിദ്യാർത്ഥിയായ വിജയ് യാദവ് (21), സെക്യൂരിറ്റി ജീവനക്കാരൻ നാഗസുന്ദരം (74) എന്നിവരാണ് മരിച്ചത്.
ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം വരുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം.
അപകടം ഉണ്ടായതിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ ഇവരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ആസിഫ് എന്നയാളാണ് കാർ ഓടിച്ചതെന്ന് റിപ്പോർട്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.