ബെംഗളൂരു : മൈസൂരു ബസ് സ്റ്റാൻഡിലെ കേരള ആർ ടി സിയുടെ റിസർവേഷൻ കൗണ്ടറിന്റെ ചുമതലയുള്ള ഓഫീസർ സ്വിഫ്റ്റ് ബസ് ഡ്രൈവറെ മർദിച്ചതായി പരാതി.
ബുക്ക് ചെയ്ത യാത്രാക്കാരുടെ വിവരങ്ങളടങ്ങിയ ചാർട്ട് വാങ്ങാൻ വൈകിയതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് സ്വിഫ്റ്റ് ബസ് ഡ്രൈവറെ കേരള ആർ.ടി.സി. സ്റ്റേഷൻ ഇൻചാർജ് മർദിച്ചതായി പറയുന്നത്.
മൈസൂരു ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി. ഓഫീസിൽ തിങ്കളാഴ്ച രാവിലെ 10-ഓടെയാണ് സംഭവം.
കോഴിക്കോട് – മൈസൂരു സൂപ്പര്ഫാസ്റ് സ്വിഫ്റ്റ് ബസിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി സ്വദേശി എം.എം. റഷീദ്‌നാണ് മർദ്ദനമേറ്റത്.
ഗതാഗതക്കുരുക്കിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് മൈസൂരുവിലേക്ക് സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസ് സ്റ്റാൻഡിലെത്താൻ വൈകിയിരുന്നു.
തിരിച്ച് കോഴിക്കോട്ടേക്ക് ബുക്കുചെയ്ത യാത്രക്കാരുടെ ചാർട്ട് എടുക്കാൻ ഓഫീസിലെത്തിയ റഷീദും സ്റ്റേഷൻ ഇൻചാർജും അടൂർ സ്വദേശിയുമായ രജിൽകുമാറും തമ്മിൽ സമയത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി.
വാക്കേറ്റത്തിനിടെ പ്രകോപിതനായ രജിൽകുമാർ റഷീദിനെ മൊബൈലെടുത്ത് എറിയുകയും തലയ്ക്കടിക്കുകയും ചെയ്തതായാണ് ആരോപണം.
ബഹളംകേട്ടെത്തിയ കർണാടക ആർ.ടി.സി. ജീവനക്കാരും പോലീസും ചേർന്നാണ് തലയ്ക്കുപരിക്കേറ്റ റഷീദിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ രജിൽകുമാറിനെ മൈസൂരു ലഷ്‌കർ പോലീസ് കസ്റ്റഡിയിലെത്തു.
അതേസമയം, മറ്റൊരു ബസ് എത്തിച്ച് കോഴിക്കോട്ടേക്കുള്ള സർവീസ് നടത്തിയതായി കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു.