Read Time:1 Minute, 12 Second
ബെംഗളൂരു : റെയിൽവേ ജീവനക്കാരനെ ട്രെയിനിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
കലബുറഗി ചിത്താപുര വാടി ടൌൺ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കൊച്ചിനുള്ളിൽ സോളാപ്പൂർ സ്വദേശിയായ സിദ്ധപ്പ ദോഷട്ടി (38) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .
വടപെട്ടി റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ ജീവനക്കാരനായ സിദ്ധപ്പയെ ഒക്ടോബർ 17 മുതൽ കാണാനില്ലെന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു .
തുടർന്ന് പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം ഇയാളെ കണ്ടെത്തുകയായിരുന്നു . ഇതിനു പിന്നാലെയാണ് സിദ്ധപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത് .
കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നെന്ന് വാടി റെയിൽവേ പോലീസ് പറഞ്ഞു