Read Time:56 Second
ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഒരു മന്ത്രി 1.9. കോടി രൂപ വിലവരുന്ന ആഡംബര കട്ടിലും 2 ജോഡി സോഫകളും ദീപാവലി സമ്മാനമായി നൽകിയെന്ന ആരോപണവുമായി ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി .
ഇതേക്കുറിച്ചു ചിലർ തനിക്ക് വിവരം തന്നതായും എല്ലായ്‌പോഴും തന്നെ നുണയണെന്ന് വിളിക്കുന്ന സിദ്ധരാമയ്യ നേരിട്ട് ഇതിന്മേൽ വിശദീകരണം നൽകണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു .
സംസ്ഥാനം വരൾച്ചക്കെടുതി നേരിടുന്നതിനിടെ മന്ത്രിമന്ദിരങ്ങൾ നവീകരിക്കുന്നതിനും മന്തിമാർക്ക് പുതിയ കാർ വാങ്ങുന്നതും കുമാരസ്വാമി വിമർശിച്ചു .