Read Time:1 Minute, 27 Second
ബെംഗളൂരു : പാർപ്പിടസമുച്ചയത്തിന്റെ 12-ാംനിലയിൽനിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി.
ബെംഗളൂരുവിലെ ബലന്തൂർ ക്ലാസിക് അപ്പാർട്മെന്റിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ഡൊമിനിക്കിന്റെയും ദേവിയുടെയും മകൾ ജെസീക്കയാണ് (14) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
ബെംഗളൂരുവിലെ പ്രമുഖ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിയാണ്.
ചൊവ്വാഴ്ച സ്കൂളിൽ നിന്ന് മടങ്ങിയെത്തി ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മൂന്നുമാസത്തിനിടെ ഏഴുദിവസമാണ് ജെസീക്ക സ്കൂളിൽ ഹാജരായിരുന്നത്.
സ്കൂളിലേക്ക് പോകുന്ന കുട്ടി സോഫ്റ്റ്വേർ എൻജിനിയറായ അച്ഛനും അധ്യാപികയായ അമ്മയും ജോലി കഴിഞ്ഞെത്തുമ്പോഴേക്കും വീട്ടിൽ തിരിച്ചെത്തും.
ചൊവ്വാഴ്ച രാവിലെ സ്കൂളിൽനിന്നും രക്ഷിതാക്കളെ വിളിപ്പിച്ചതായി പറയുന്നു.
ഇതിനു പിന്നാലെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.