Read Time:1 Minute, 12 Second
ചെന്നൈ : ഓടിക്കൊണ്ടിരിക്കെ ഇരുചക്രവാഹനത്തിന്റെ മുൻ ചക്രം ഉയർത്തി അഭ്യാസംകാണിച്ച് പടക്കംപൊട്ടിച്ച യുവാവിനെയും ദൃശ്യംവീഡിയോയിലെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെയും അറസ്റ്റുചെയ്തു.
തിരുച്ചിറപ്പള്ളി-ചിദംബരം ദേശീപാതയിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ തഞ്ചാവൂരിലെ മണികണ്ഠ(24) ൻ, വീഡിയോ എടുത്ത തഞ്ചാവൂർ സ്വദേശിയായ അജയ്(25)എന്നിവരാണ് അറസ്റ്റിലായത്.
‘ഡെവിൾ റൈഡ്സ്’എന്ന ഇൻസ്റ്റാഗ്രാമിലും വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.
ഡെവിൾ റൈഡ്സ് അക്കൗണ്ട് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു. തിരുച്ചിറപ്പള്ളി-തഞ്ചാവൂർ ദേശീയപാതയിൽ വീൽ ഉയർത്തി ബൈക്ക് ഓടിച്ച ഹുസൈൻ എന്ന യുവാവിനെയും പോലീസ് അറസ്റ്റുചെയ്തു.