Read Time:59 Second
പാലക്കാട്: വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ പാളം തെറ്റി.
നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്.
ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം.
പശുവിനെ ഇടിച്ചാണ് ട്രെയിൻ എഞ്ചിൻ പാലം തെറ്റിയത്.
എഞ്ചിന്റെ മുൻഭാഗത്തെ ചക്രങ്ങളാണ് പാളം തെറ്റിയത്.
ട്രെയിനിലെ യാത്രക്കാരന്റെ നേതൃത്വത്തിൽ റോഡ് മാർഗം ഷൊർണൂർ ജംഗ്ഷനിൽ എത്തിച്ചു.
അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ശബ്ദം കേട്ടാണ് പ്രദേശവാസികൾ അപകടവിവരം അറിഞ്ഞത്.
അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.