Read Time:46 Second
ബംഗളൂരു: സർക്കാരിന് കീഴിലെ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾക്കായി 18 നും 19 നുമായി കർണാടക എക്സാമിനേഷൻ അതോറിറ്റി നടത്തുന്ന പരീക്ഷകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകർ പറഞ്ഞു.
സർക്കാർ നിയമന പരീക്ഷകളിൽ ബ്ലൂ ടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കോപ്പിയടി വ്യാപകമായതോടെയാണ് പരീക്ഷാർത്ഥികൾക്ക് വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി കെഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ എസ് രമ്യ ഉത്തരവിറക്കിയത്.