Read Time:1 Minute, 23 Second
ബെംഗളൂരു: മൈസൂരുവിലെ കുവെമ്പു നഗറിലെ ജ്യോതി കോൺവെന്റിന് സമീപം വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഞ്ജുള (41) ആണ് കൊല്ലപ്പെട്ടത്.
സ്കൂളിൽ പോയി മകൾ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്.
എച്ച്.ഡി.കോട്ടിലെ സാമൂഹ്യക്ഷേമ വകുപ്പിൽ മാനേജരായ നാഗരാജിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട മഞ്ജുള.
കഴുത്തിൽ സ്കാഫ് ചുറ്റി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
26 വർഷം മുമ്പാണ് മഞ്ജുളയും നാഗരാജും വിവാഹിതരായത്. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു.
സഹോദരന്റെ മൂന്ന് വയസ്സുള്ള മകളെ ദത്തെടുത്തിരുന്നു. മഞ്ജുളയുടെ കഴുത്തിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ പോലീസ് കണ്ടെത്തി.
കുവെമ്പു നഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കേസെടുത്തു. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.