Read Time:1 Minute, 19 Second
ഐഎസ്ആർഒ മേധാവി എസ് സോമനാഥിന് ഇൻഡിഗോ എയർലൈൻ ക്രൂ ഹൃദയസ്പർശിയായ സ്വീകരണം നൽകി. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ചന്ദ്രയാൻ 3 ലൂടെ ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞന് ഒപ്പം യാത്ര ചെയ്യുന്നതിൽ സന്തോഷമെന്ന് എയർഹോസ്റ്റസ് പൂജ ഷാ അന്നൗൻസ് ചെയ്തപ്പോൾ യാത്രക്കാർ കൈയ്യടികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഇന്ത്യ ചാന്ദ്രയാൻ-3 ദൗത്യം വിജയകരമായി വിക്ഷേപിച്ചപ്പോൾ ചരിത്രമാണ് സൃഷ്ടിക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള ആളുകൾ ഇവന്റ് ആഘോഷിക്കുകയും ഇന്ത്യയുടെ മികച്ച നേട്ടത്തിന് അഭിനന്ദിക്കുകയും ചെയ്തു.
അതോടൊപ്പംതന്നെ ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും അശ്രാന്ത പരിശ്രമത്തെ ലോകം അംഗീകരിക്കുകയും ചെയ്തു.