Read Time:1 Minute, 12 Second
ബെംഗളൂരു : പാൽ വില വർധിപ്പിക്കാൻ നിലവിൽ സംസ്ഥാന സർക്കാരിന് മുന്നിൽ നിർദേശമില്ലെന്ന് കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണ.
സംസ്ഥാനത്തെ ക്ഷീരസഹകരണസംഘങ്ങൾ നേരത്തേ ജനുവരിയിൽ പാൽവില കൂട്ടണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു.
അതിന്റെ ഭാഗമായി ആഗസ്ത് മുതൽ കർണാടക സർക്കാർ സംസ്ഥാനത്ത് പാൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചിരുന്നു.
എന്നാൽ പാലിന്റെ വില ആവർത്തിച്ചുള്ള വർദ്ധനവിന്റെ ഭാരം ഉപഭോക്താക്കൾ വഹിക്കേണ്ടിവരും.
പാലിന്റെ വില വർധിപ്പിക്കുന്നതിനു പകരം ക്ഷീരകർഷകർക്ക് തീറ്റ വാങ്ങുന്നതുൾപ്പെടെ പാലുൽപ്പാദനം വർധിപ്പിക്കാൻ സബ്സിഡി നൽകുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്നും അദ്ദേഹം മംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.