ബെംഗളൂരു: അരയിലെ ബെൽറ്റ് പൗച്ചുകളിലും ഷർട്ടുകളിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ച് അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച ആറ് യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
പിടിയിലായവരിൽ നിന്ന് 58,39,806 ലക്ഷം രൂപ വിലമതിക്കുന്ന 966 ഗ്രാം കഷണങ്ങളായ സ്വർണച്ചങ്ങലകളും 68,18,812 രൂപ വിലമതിക്കുന്ന 1113.07 ഗ്രാം സ്വർണവും കണ്ടെടുത്തു.
നവംബർ 16 ന് കൊളംബോയിൽ നിന്ന് രണ്ട് സ്ത്രീകളും ബാങ്കോക്കിൽ നിന്ന് മൂന്ന് പുരുഷന്മാരും ഷർട്ടിലും അടിവസ്ത്രത്തിലും സ്വർണ്ണവുമായി ബംഗളൂരുവിലേക്ക് എത്തിയതാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
അറസ്റ്റിലായ അഞ്ചുപേരിൽ നിന്ന് 58,39,806 ലക്ഷം രൂപ വിലമതിക്കുന്ന 966 ഗ്രാം സ്വർണം പിടികൂടി.
സമാനമായി, 17ന് മസ്കറ്റിൽ നിന്ന് കെമ്പഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനെ ബംഗളൂരു എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 68,18,812 രൂപ വിലമതിക്കുന്ന 1113.07 ഗ്രാം സ്വർണം കണ്ടെത്തി.
നിലവിൽ, അറസ്റ്റിലായവരെ ബംഗളൂരു എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു, അന്വേഷണം തുടരുകയാണ്.