ബെംഗളൂരു: നവംബർ 21 ന് ചെന്നൈയ്ക്കും ബെംഗളൂരുവിനുമിടയിൽ രാത്രി വന്ദേ ഭാരത് സർവീസ് നടത്തും.
യാത്രക്കാരുടെ അവധിക്കാല തിരക്ക് ഒഴിവാക്കുന്നതിനായി ദക്ഷിണ റെയിൽവേ സെമി ഹൈസ്പീഡ് ട്രെയിനിന്റെ ഈ രാത്രി സർവീസ് നടത്തും.
കൂടാതെ, മറ്റൊരു വന്ദേഭാരത് സ്പെഷൽ നവംബർ 20ന് യശ്വന്ത്പൂർ/എസ്എംവിടി ബെംഗളൂരുവിലേക്ക് ചെന്നൈ സെൻട്രലിലേക്ക് സർവീസ് നടത്തും .
നവംബർ 20 ന്, വന്ദേ ഭാരത് സ്പെഷൽ എസ്എംവിടി ബെംഗളൂരുവിൽ നിന്ന് വൈകുന്നേരം 5.15 ന് പുറപ്പെടും, അതേ ദിവസം രാത്രി 10 മണിക്ക് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.
ചെന്നൈ സെൻട്രലിൽ നിന്ന് എട്ട് കോച്ചുകളുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ചൊവ്വാഴ്ച (നവംബർ 21) രാത്രി 11 മണിക്ക് പുറപ്പെട്ട് പുലർച്ചെ 4.30ന് എസ്എംവിടി ബെംഗളൂരുവിലെത്തും.
5.30 മണിക്കൂർ ആവും ചെന്നൈയിൽ നിന്നും ബെംഗളൂരുവിലേക്ക് എത്തിപ്പെടുക.
ഇന്ത്യയിൽ നിലവിലുള്ള 34 വന്ദേ ഭാരത് ട്രെയിനുകളും പകൽ സമയത്താണ് പ്രവർത്തിക്കുന്നത് അതേസമയം ദക്ഷിണ റെയിൽവേ (എസ്ആർ) യാത്രക്കാരുടെ പ്രതികരണം പരിശോധിക്കുന്നതിനായി രാത്രി മുഴുവൻ സർവീസ് നടത്തുന്നുണ്ട്.
പൊതുവേ, അവധിക്കാലത്തെ തിരക്ക് ഒഴിവാക്കുന്നതിനായി റെയിൽവേ രാത്രിയിൽ സ്ലീപ്പർ, എസി കോച്ചുകളുള്ള ട്രെയിനുകൾ ഓടിക്കുന്നത്.
എന്നാലീ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിനിന്റെ രാത്രികാല സർവീസിനോടുള്ള യാത്രക്കാരുടെ പ്രതികരണം എങ്ങനെ എന്ന് എസ്ആർ ചൊവ്വാഴ്ചയോടെ മനസിലാക്കാൻ സാധിക്കും.
പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ആകും, വരുന്ന അവധിക്കാലത്ത് രാത്രിയിൽ വന്ദേ ഭാരതിന്റെ കൂടുതൽ പ്രത്യേക സർവീസുകൾ നടത്തണമോ എന്ന് ഉദ്യോഗസ്ഥർ തീരുമാനിക്കുക.
കഴിഞ്ഞ ആഴ്ച, ദീപാവലി തിരക്ക് ഒഴിവാക്കുന്നതിനായി ചെന്നൈ, എഗ്മോർ, തിരുനെൽവേലി എന്നിവിടങ്ങളിൽ വന്ദേ ഭാരത് ട്രെയിനുകളുടെ നാല് പ്രത്യേക സർവീസുകൾ നടത്തിയിരുന്നു