Read Time:1 Minute, 20 Second
ബംഗളൂരു: മംഗളൂരുവിൽ കബഡി താരം സ്വരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ലോൺ ആപ്പ് പീഡനത്തെ തുടർന്നാണ് സ്വരാജ് ആത്മഹത്യ ചെയ്തതെന്ന് ഇപ്പോൾ അറിയുന്നത്.
വ്യാഴാഴ്ചയാണ് ആത്മഹത്യ ചെയ്തത്.
ലോൺ ആപ്പുകളിൽ നിന്ന് വായ്പയെടുത്ത സ്വരാജിന് ഇന്നലെ ഉച്ചയോടെ വായ്പ അടയ്ക്കാനുള്ള സമയപരിധി നൽകിയിരുന്നു.
ആപ്പിൽ സഹോദരിയുടെ കുട്ടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് സ്വരാജിനെ പീഡിപ്പിക്കുന്നതായും പരാതിയുണ്ട്.
കുട്ടിയുടെ ഫോട്ടോ വിൽപനയ്ക്ക് എന്ന് ഇട്ടാണ് ഇവർ കുട്ടിയെ ശല്യം ചെയ്തിരുന്നതെന്ന് പറയുന്നു.
ഈ ഫോട്ടോ സ്വരാജിന്റെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് കൈമാറിയിട്ടുണ്ട്.
ആഗസ്റ്റ് 30ന് ഫോട്ടോ വന്നതിനെ തുടർന്ന് 30,000 രൂപ നൽകിയിരുന്നു.
വീണ്ടും സമ്മർദം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന.