Read Time:1 Minute, 9 Second
ബെംഗളൂരു : വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെ പോലീസ് അറസ്റ് ചെയ്തു .
രാജസ്ഥാൻ സ്വദേശി രൺധീർ സിങ് (33) ആണ് അറസ്റ്റിലായത് .
കഴിഞ്ഞ ദിവസം ജയ്പൂർ – ബെംഗളൂരു ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം .
യാത്രയ്ക്കിടെ അനുവാദമില്ലാതെ എയർ ഹോസ്റ്റസിന്റെ ശരീരത്തിൽ ഇയാൾ സ്പർശിക്കുകയായിരുന്നു .
മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ മോശം പെരുമാറ്റം തുടർന്നു .
മദ്യലഹരിയിലായിരുന്ന ഇയാൾ മോശമായി മറ്റു യാത്രക്കാരോടും മോശമായി പെരുമാറി എന്നും സഹയാത്രികർ പരാതിപ്പെട്ടു .
ഇതോടെ ഇദ്ദേഹത്തിനെ തടഞ്ഞുവെച്ച വിമാന ജീവനക്കാർ വിമാനം ലാൻഡ് ചെയ്തതിനുപിന്നാലെ വിമാനത്താവള പോലീസിന് പ്രെതിയെ കൈമാറുകയായിരുന്നു .