ബംഗളൂരു: വൈദ്യുതാഘാതമേറ്റ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കർണാടക ഊർജ മന്ത്രി കെജെ ജോർജ്ജ്.
ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിൽ ഹോപ്പ് ഫാം ജംഗ്ഷനു സമീപമായിരുന്നു ദാരുണമായ സംഭവം നടന്നത്.
സൗന്ദര്യ എന്ന യുവതിയാണ് മരിച്ചത്. സംഭവസ്ഥലത്ത് സൗന്ദര്യയുടെ ഭർത്താവു ഉണ്ടായിരുന്നെങ്കിലും മകളെയും ഭാര്യയെയും രക്ഷിക്കാൻ സാധിച്ചില്ല.
കടുഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്.
കർണാടക ഊർജ മന്ത്രിയായ കെജെ ജോർജ്ജ് X-ലൂടെയാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അശ്രദ്ധയ്ക്ക് മൂന്ന് ബെസ്കോം ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും X-ലൂടെ അദ്ദേഹം പരാമർശിച്ചു.
അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി.