ഹോസ്റ്റലുകളിലെ മോശം ഭക്ഷണത്തിനെതിരെ പ്രതിഷേധിച്ച് സർവകലാശാല വിദ്യാർത്ഥികൾ 

0 0
Read Time:1 Minute, 19 Second

ബെംഗളൂരു: ജ്ഞാനഭാരതി കാമ്പസിലെ ബെംഗളൂരു സർവകലാശാല (ബിയു) ഹോസ്റ്റലിൽ താമസിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥികൾ ഹോസ്റ്റൽ കാന്റീനുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

തിങ്കളാഴ്ച രാത്രി വിളമ്പിയ ചോറിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് ഹോസ്റ്റൽ വാർഡനെതിരെ നടപടിയെടുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.

ഉണ്ടായത് പുതിയ കാര്യമല്ലന്നും കുറച്ച് മാസങ്ങളായി നടക്കുന്നുവെന്നും വിദ്യാർഥികൾ ആരോപിച്ചു.

ഹോസ്റ്റലിൽ വിളമ്പുന്ന എല്ലാ ഭക്ഷണവും ഗുണനിലവാരമില്ലാത്തതാണ് എന്നും വിദ്യാർത്ഥികൾ പറഞ്ഞു.

സംഭവം വൈസ് ചാൻസലർ, രജിസ്ട്രാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്, പക്ഷേ അത് പ്രയോജനപ്പെട്ടില്ലന്നും ദുരിതം തുടരുകയാണ് എന്നുമാണ് വിദ്യാർത്ഥികളുടെ ആക്ഷേപം

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts