ബെംഗളൂരു: ബെംഗളൂരു അഞ്ജനപുരയ്ക്കടുത്ത് വീവേഴ്‌സ് കോളനിയിലെ മാരുതി ലേഔട്ടിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരേ കുടുംബത്തിലെ 6 പേർക്ക് ഗുരുതര പരിക്ക്.
സംഭവം നടന്ന മാർട്ടിൻ എന്നാ വ്യക്തിയുടെ വീട്ടിൽ അഞ്ചുപേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
ഉത്തർപ്രദേശിലെ ബനാറസ് സ്വദേശികളായ ജമാൽ (32), നാസിയ (22), ഇർഫാൻ (21), ഗുലാബ് (18), ഷഹ്‌സാദ് (9) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ അടുക്കളയിലെ ലൈറ്റ് സ്വിച്ച് ഓൺ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.
പാചകവാതക ചോർച്ചയുണ്ടെന്നറിയാതെ ലൈറ്റ് ഇട്ടതാണ് അപകട കാരണമെന്ന് പറയപ്പെടുന്നത്.
സിലിണ്ടർ പൊട്ടിത്തെറിച്ചതിന്റെ തീവ്രതയിൽ വീട് തന്നെ തകർന്നു. വീടിന്റെ മേൽക്കൂര പറന്നുപോയി, ഇടനാഴിയുടെ ജനൽ, വാതിലുകൾ, റെയിലിംഗ് എന്നിവയും തകർന്നിട്ടുണ്ട്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് വീടിനുള്ളിലെ സാധനങ്ങൾ എല്ലാം തകർന്നു.
സംഭവത്തിൽ അയൽവാസിയായ ഈശ്വരമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു.
വിവരമറിഞ്ഞയുടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി.