Read Time:1 Minute, 11 Second
ബെംഗളൂരു : ക്രിസ്മസ് പുതുവത്സരാഘോഷത്തിനായി ഒരു മാസം ബാക്കി നിൽക്കെ കേരള , കർണാടക ആർ.ടി.സി ബസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞു.
കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന ഡിസംബർ 22 ന് എറണാകുളം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, എന്നിവിടങ്ങളിലേക്കുള്ള പതിവ് സർവീസുകളിലെഓൺലൈൻ ടിക്കറ്റ് ബുക്കിംങ് പൂർത്തിയായി.
കോഴിക്കോട് കണ്ണൂർ ഭാഗത്തേയ്ക്കുള്ള ബസുകളിലെ ടിക്കറ്റുകളാണ് ഇനി ബാക്കി ഉള്ളത്.
കർണാടക ആർടിസി 22 ന് 10 സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംങ് ആരംഭിച്ചിരുന്നു .
എറണാകുളം – 4 , കോട്ടയം – 2 തൃശൂർ – 2 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസ് അനുവദിച്ചത്.
കേരള ആർ.ടി.സി.യുടെ സ്പെഷ്യൽ ബസ് ബുക്കിംങ് ഈ ആഴ്ച തന്നെ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു