Read Time:1 Minute, 20 Second
ബെംഗളൂരു : ശബരിമല തീർഥാടകർക്കായി ബെംഗളൂരുവിൽനിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുമായി കർണാടക ആർ.ടി.സി. ഡിസംബർ ഒന്നുമുതൽ ഐരാവത് വോൾവോ ബസാണ് സർവീസ് നടത്തുക.
ഉച്ചയ്ക്ക് 1.50-ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടും.
സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽനിന്ന് 2.30-നും മൈസൂരുവിൽനിന്ന് വൈകീട്ട് 5.30-നും പുറപ്പെടും. പിറ്റേന്ന് രാവിലെ 6.30-ന് പമ്പയിലെത്തും.
തിരിച്ച് നിലയ്ക്കലിൽനിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 7.30-ന് ബെംഗളൂരുവിലെത്തും.
ഉടൻതന്നെ ഒരു നോൺ എ.സി. ഡീലക്സ് രാജഹംസ ബസും പമ്പയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.
കർണാടക ആർ.ടി.സി.യുടെ വിവിധ റിസർവേഷൻ കൗണ്ടറുകൾ വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രക്കാർക്ക് മൈസൂരുവിൽനിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.