കോട്ടയം : ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ച ഭരണങ്ങാനം സ്വദേശിനിയായ വിദ്യാര്‍ത്ഥി ഹെലന്‍ അലക്‌സിന്റെ സംസ്‌കാരം ഇന്ന് നടക്കും.
കോട്ടയം മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം ഇന്ന് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനൽകി.
മന്ത്രിയുടെ ഇടപെടലില്‍ ജില്ലാകളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
23ാം തിയതി വൈകുന്നേരം 4.45 ഓടുകൂടി സ്‌കൂൾ വിട്ടുവന്ന വിദ്യാർത്ഥിനി തോട് കവിഞ്ഞൊഴുകി റോഡിൽ കയറിയ വെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു.
അന്ന് രാത്രി വളരെ വൈകിയും സന്നദ്ധ പ്രവർത്തകരും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെയും തിരച്ചിൽ തുടരുന്നതിനിടയിലാണ് മൃതദേഹം പൊങ്ങിയ നിലയിൽ കാണപ്പെട്ടത്.
ഭൗതികശരീരം ഇന്നലെ പാലായിലെ മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയില്‍ സൂക്ഷിച്ചശേഷം ഇന്ന് വീട്ടിലേയ്ക്ക് കൊണ്ടുപോകും.
ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് സംസ്‌കാരം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 9 ന് സ്‌കൂളില്‍ പൊതുദര്‍ശനവും നടത്തും.