0
0
Read Time:1 Minute, 9 Second
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്ര പുറപ്പെടുന്നതിന് തൊട്ട് മുൻപ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ.
ബെംഗളൂരു സ്വദേശികളായ രാമോജി കോറയിൽ, രമേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളൂരുവിലേക്ക് വരാനിരുന്ന അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും.
വിമാനം യാത്ര ചെയ്യാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ഇരുവരും എമർജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്.
ഉടന്‍ തന്നെ വിമാനം നിര്‍ത്തുകയും ഇവരെ പോലീസിന് കൈമാറുകയും ചെയ്തു.
തെറ്റദ്ധരിച്ചാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ് യാത്രക്കാരുടെ മൊഴി.
എന്നാല്‍ പോലീസ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.