ബെംഗളൂരു: കടുബീസനഹള്ളി അണ്ടർപാസിന് സമീപം ഔട്ടർ റിങ് റോഡിൽ വെച്ച് വൈകുന്നേരം ഒറ്റയ്ക്ക് വീട്ടിലേക്ക് കാറിൽ പോവുകയായിരുന്ന 41 കാരിയായ സോഫ്റ്റ്വെയർ എഞ്ചിനീയറെ അജ്ഞാതൻ ഉപദ്രവിക്കാൻ ശ്രമിച്ചു.
ഇര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
താൻ വാഹനമോടിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന അജ്ഞാതൻ തന്റെ കാറിന് മുന്നിലേക്ക് ചാടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായാണ് ഇര പരാതിയിൽ പറയുന്നത്.
മറ്റ് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്നുണ്ടെങ്കിലും ആരും സഹായത്തിനെത്തിയില്ല.
സംഭവം മുഴുവൻ ഡാഷ്ബോർഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ആക്രോശിച്ചും ആംഗ്യം കാണിച്ചും പ്രതി ഡ്രൈവർ സീറ്റിന്റെ ജനലിലേക്ക് അടുത്തെങ്കിലും ഇര രക്ഷപ്പെട്ട് വീട്ടിലെത്തി.
“ആ യുവാവിന്റെ ഉദ്ദേശം അറിയില്ല, പക്ഷേ ഒറ്റയ്ക്ക് വാഹനമോടിക്കുന്ന ഏതൊരു സ്ത്രീയുടെയും സുരക്ഷയ്ക്ക് ഇത് ഗുരുതരമായ ഭീഷണിയാകാം, എന്നാണ് ഇര പറഞ്ഞത്.
വൈറ്റ്ഫീൽഡ് ഡിവിഷനിൽ സമാനമായ നിരവധി പീഡന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കാൻ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പൊലീസിന് നിർദേശം നൽകിയിരുന്നു.