Read Time:1 Minute, 8 Second
ബെംഗളൂരു: എച്ച്എഎൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ബാംഗ്ലൂരിലെത്തും.
രാവിലെ 9:15ന് എച്ച്എഎൽ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി രാവിലെ 9:30 മുതൽ 12 വരെ എച്ച്എഎൽ പരിസരത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
പിന്നീട് ഉച്ചയ്ക്ക് 12.15ന് ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ തെലങ്കാനയിലേക്ക് പോകും.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ ബംഗളൂരു സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വീഴ്ചകൾ ഉണ്ടായാൽ മുൻകരുതൽ എടുക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.