Read Time:1 Minute, 14 Second
ബെംഗളൂരു: സേഫ് സിറ്റി പദ്ധതിക്ക് കീഴിൽ പോലീസ് കമ്മിഷണർ ഓഫീസിൽ ആരംഭിച്ച കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.
നഗരത്തിലെ ക്രമസമാധാനപ്രശ്നങ്ങൾ പരിഹരിക്കാനും ഗതാഗതസംവിധാനം മെച്ചപ്പെടുത്താനും ഉപകരിക്കുന്നതാകും കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ.
സേഫ് സിറ്റി പദ്ധതിക്കായി സർക്കാർ 661.5 കോടി രൂപ അനുവദിച്ചപ്പോൾ 12 കോടി രൂപ ചെലവിലാണ് കമാൻഡ് സെന്റർ കെട്ടിടം നിർമിച്ചിരിക്കുന്നത്.
പദ്ധതി നഗരത്തിന്റെ സുരക്ഷ വർധിപ്പിക്കുമെന്ന് ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു.
പ്രായമായവർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഏഴ് മിനിറ്റിനുള്ളിൽ അവരെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.