0
0
Read Time:1 Minute, 14 Second
ബെംഗളൂരു: സൗര രഹസ്യം തേടിയുള്ള ആദിത്യ എൽ.1 വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആർ.ഒ. പി.എസ്.എൽ.വി. അതിന്റെ അമ്പത്തിയൊമ്പതാം ദൗത്യവും വിജയകരമായി പൂർത്തിയാക്കി പേടകത്തെ നിർദിഷ്ട ബ്രാമണപഥത്തിൽ സ്ഥാപിക്കാനായെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.
അറുപത്തി നാലാം മിനിറ്റിൽ വിക്ഷേപണം വാഹനത്തിൽ നിന്നും വേർപെട്ടു. ഇനി യാത്ര ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ.1 പോയിന്റിലേക്ക്. 4 മാസത്തിന് ശേഷമാകും ഉപഗ്രഹം ഭൂമിക്കും സൂര്യനുമിടയിലുള്ള എൽ.1 പോയിന്റിലേക്ക് എത്തുക.
ഉപഗ്രഹത്തിന്റെ സോളാർ പാനലുകൾ പ്രവർത്തിച്ചു തുടങ്ങിയതായും ഐ.എസ്.ആർ.ഒ വ്യക്തമാക്കി. നാളെ രാവിലെ 11 .45 നാണ് ആദ്യ ബ്രാമണപഥ ഉയർത്തൽ. ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.