Read Time:1 Minute, 13 Second
ബെംഗളൂരു: തുളു നാടിന്റെ കാർഷിക കരുത്തും വൈവിധ്യവും ബെംഗളൂരു നഗരത്തിനു പരിചയപ്പെടുത്തി കമ്പള മത്സരത്തിനു പാലസ് ഗ്രൗണ്ടിൽ തുടക്കമായി.
ഐടി നഗരത്തിൽ ആദ്യമായി നടക്കുന്ന കമ്പള മത്സരം ആവേശത്തിന്റെ കൊടുമുടി തീർക്കുന്നു.
കാർഷിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലായ മേളയും തനതു കലാരൂപങ്ങളും ആസ്വദിക്കാൻ ലക്ഷക്കണക്കിനു പേർ ഇന്നലെ പാലസ് ഗ്രൗണ്ടിൽ എത്തി.
200 ജോടി പോത്തുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിന്റെ വിജയിയെ തീരുമാനിക്കാനുള്ള ഫൈനൽ മത്സരം ഇന്നു നടക്കും.
തിരക്കു കണക്കിലെടുത്ത് ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയ ഗതാഗത, പാർക്കിങ് നിയന്ത്രണങ്ങൾ ഇന്നും തുടരും.
പാലസ് ഗ്രൗണ്ടിലെ ഗായത്രി വിഹാർ ആറാം ഗേറ്റിലൂടെയാണ് മത്സര വേദിയിലേക്കു പ്രവേശിക്കേണ്ടത്. പ്രവേശനം സൗജന്യം.