0
0
Read Time:1 Minute, 9 Second
ബെംഗളൂരു: മലയാളി വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു.
തൃശൂർ പള്ളിപ്പുറം താണിക്കാട് മുഹമ്മദ് ജാസിം (19) ആണ് മരിച്ചത്.
താമസസ്ഥലത്ത് ടെറസിൽ തുണി വിരിക്കുന്നതിനിടെയാണ് അപകടം.
കർമ്മലാരം കൃപാനിധി കോളേജിൽ ഒന്നാംവർഷ ബി.ബി.എ. വിദ്യാർത്ഥിയായിരുന്ന ജാസിം.
ബെലൻദൂരിൽ പെയിങ് ഗസ്റ്റായി താമസിച്ചു വരുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9.50- ഓടെയാണ് ടെറസിൽവെച്ച് വൈദ്യുതാഘാതമേറ്റത്.
വസ്ത്രങ്ങൾ വിരിച്ചിടുന്നതിനിടെ കനത്ത മഴ പെയ്തതിന് പിന്നാലെ അലക്ഷ്യമായി കിടന്നിരുന്ന വൈദ്യുതി കേബിളിൽനിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു എന്നാണ് വിവരം.
ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു.