Read Time:1 Minute, 25 Second
ബെംഗളൂരു: ബിജെപിക്കും കെസിആറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിനേത്രി വിജയശാന്തി.
കെസിആറും ബിജെപിയും തമ്മിൽ ഒരു രഹസ്യസഖ്യമുണ്ട്. അതുകൊണ്ടാണ് കെ കവിതയ്ക്ക് എതിരെ ഇഡി അറസ്റ്റിലേക്ക് നീങ്ങാത്തത്.
ബിജെപിയിലേക്ക് കെസിആർ അയച്ച ചാരനാണ് മുൻമന്ത്രി ഈട്ടല രാജേന്ദ്രനെന്നും അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപി വിട്ടതെന്നും നടി പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി ഞങ്ങൾ കെസിആറിനെതിരെ പോരാടുന്നു. തെലങ്കാനയിൽ ഭൂമാഫിയയും മണൽമാഫിയയുമാണ് ബിആർഎസ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ബിജെപിക്ക് തിരശ്ശീലയ്ക്ക് പിന്നിൽ കെസിആറുമായി എന്നും ഒരു ധാരണയുണ്ടായിരുന്നു. ഞങ്ങളുടെ ശത്രുവായ കെസിആറുമായി എങ്ങനെയാണ് സഖ്യമുണ്ടാക്കുന്നത്? അത് കെസിആറിനെതിരായ സമരം ചെയ്ത് വന്ന ഞങ്ങളെപ്പോലുള്ള നേതാക്കളെ പറ്റിക്കുന്ന നിലപാടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഞങ്ങൾ ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത്.