ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ പഠനോത്സവം ബെംഗളൂരുവിലും മൈസൂരുവിലുമായി നടന്നു.
ബെംഗളൂരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ നടന്ന പഠനോത്സവം പ്രധാന നിരീക്ഷകനും എഴുത്തുകാരനും മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം കൈരളീ കലാ സമിതി അധ്യക്ഷനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ സുധാകരൻ രാമന്തളി, സെക്രട്ടറി പി. കെ. സുധീഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ വൈസ് പ്രസിഡൻ്റ് ഷാഹിന ലത്തീഫ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ഹിത വേണുഗോപാൽ സ്വാഗതം പറഞ്ഞു.
നീലക്കുറിഞ്ഞി പാഠ്യ പദ്ധതി വിദ്യാർഥികൾ അവതരിപ്പിച്ച കുമ്മാട്ടി, തിരുവാതിര, വിവിധ തൊഴിലുകലുകളെയും, സാംസ്കാരിക ജീവിതങ്ങളെയും പ്രതിനിധീകരിക്കുന്ന വേഷവിധാനങ്ങളുടെ ആവിഷ്കാരങ്ങൾ, വാദ്യ ഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെയായിരുന്നു പഠനോൽസവത്തിനു തുടക്കം കുറിച്ചത്.
കുട്ടികൾക്കൊപ്പം രക്ഷിതാക്കളും, അധ്യാപകരും പഠനോൽസവത്തിനു സാക്ഷ്യം വഹിച്ചു. കർണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ, ജിസ്സോ ജോസ്, അഡ്വ. ബുഷ്റ വളപ്പിൽ, മീര നാരായണൻ, സതീഷ് തോട്ടശ്ശേരി, ജെയ് സൺ ലൂക്കോസ് മേഖലാ കോർഡിനേറ്റർമാരായ, നൂർ മുഹമ്മദ്, അനൂപ്, ശ്രീജേഷ്, വിനേഷ്. കെ, ഡോ. ജിജോ എന്നിവർ നേതൃത്വം നൽകി.
മൈസൂർ മേഖലാ പഠനോത്സവം ഡി. പോൾ പബ്ലിക് സ്കൂളിൽ വച്ച് നടന്നു. ഡി. പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോമിഷ് പഠനോത്സവം ഉദ്ഘാടനം ചെയ്തു.
മൈസൂരു മേഖലാ കോ ഓർഡിനേറ്റർ പ്രദീപ് കുമാർ, ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, കെ .പി. എൻ. പൊതുവാൾ, ദേവി പ്രദീപ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വിനോദ, കലാപരിപാടികൾ നടന്നു.