Read Time:1 Minute, 19 Second
ബെംഗളൂരു: മംഗളൂരു അത്താവരയിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു. സഹൈൻ മുസാബ് (57) ആണ് മരിച്ചത്.
നഗരത്തിലെ അത്താവരയിലെ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
അപ്പാർട്ട്മെന്റിന് തീപിടിച്ചപ്പോൾ കുളിമുറിയിൽ ആയിരുന്ന യുവതി തീയുടെ പുകയിൽ കുളിമുറിക്കുള്ളിൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
വീട്ടിനുള്ളിൽ മറ്റൊരാളെ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തീപിടുത്തത്തിൽ അപ്പാർട്ട്മെന്റിന് കേടുപാടുകൾ സംഭവിച്ചു.
തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ പാണ്ഡേശ്വർ അഗ്നിശമന സേനാംഗങ്ങൾ ഓപ്പറേഷൻ നടത്തി തീ അണച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.