ബെംഗളൂരു: അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
തെക്കൻ, വടക്കൻ ഉൾപ്രദേശങ്ങളിൽ പ്രത്യേകം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരത്തും മലയോരത്തും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം ഇന്ന് ബെംഗളൂരുവിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില സമയങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ രാവിലെ മൂടൽമഞ്ഞ് മാറും. കൂടിയ താപനില 28 ഉം കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
തെക്കൻ ഉൾനാടൻ ജില്ലകളായ മണ്ഡ്യ, ദാവൻഗെരെ, ചിത്രദുർഗ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മറ്റിടങ്ങളിൽ, മൈസൂരിലും തുംകൂറിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.
വടക്കൻ ഉൾപ്രദേശമായ കലബുർഗി ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്കുടക്, ഹാസൻ, ചിക്കമംഗളൂരു, ഷിമോഗ എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ ഇടിയോടു കൂടിയ മിതമായ മഴ ലഭിക്കും. തീരദേശ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ചെറിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.