0
0
Read Time:1 Minute, 18 Second
വിരാട് കോഹ്ലിയുടെ സമൂഹ മാധ്യമ പോസ്റ്റുകളെല്ലാം വലിയ വാർത്താശ്രദ്ധ നേടാറുണ്ട്.
താരം കഴിഞ്ഞദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
മൂക്കിൽ ബാൻഡേജും കണ്ണിലും മുഖത്തും മുറിപാടുകളുമായി കോഹ്ലി വെള്ള ടീ-ഷർട്ട് ധരിച്ചുനിൽക്കുന്നതാണ് ചിത്രം.
ചിത്രം വൈറൽ ആയതിനു പിന്നാലെ താരത്തിന് എന്തുപറ്റിയെന്ന് അന്വേഷിച്ച് ആരാധകരും എത്തി.
താരത്തിന് എന്തെങ്കിലും അപകടം പറ്റിയോ എന്ന ആശങ്കയിലായിരുന്നു ആരാധകർ.
എന്നാൽ, ഒരു പരസ്യ ചിത്രീകരണത്തിനായി മേക്കപ്പ് ചെയ്ത ചിത്രമാണ് താരം ഇൻസ്റ്റയിൽ പങ്കുവെച്ചത്.
ഷൂട്ടിനുവേണ്ടിയാണ് താരം ഇത്തരത്തിൽ വേഷം മാറിയത്. ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന കായിക താരങ്ങളിൽ ഒരാളാണ് കോഹ്ലി.
24.6 കോടി പേരാണ് താരത്തെ പിന്തുടരുന്നത്.