ബെംഗളൂരു: നഗരത്തിൽ 15 സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചതിനെ തുടർന്ന് പോലീസ് സ്കൂൾ പരിസരം പരിശോധിക്കുന്നു.
യെലഹങ്കയിലെയും ബസവേശ്വരനഗരയിലെയും സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്.
ആനേക്കലിലെ നിരവധി സ്കൂളുകൾക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.
സ്കൂൾ ജീവനക്കാർ ഇമെയിൽ അക്കൗണ്ട് തുറന്ന് മെയിൽ കണ്ടതോടെയാണ് ഭീഷണി പുറത്തായത്.
സ്കൂൾ പരിസരത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിവരികയാണ്.
സ്കൂൾ പരിസരത്ത് പോലീസും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡുകളും പരിശോധന നടത്തി വരികയാണെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു.
ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ബോംബ് ഭീഷണിയുള്ള സ്കൂളുകളിലൊന്ന് സന്ദർശിക്കുകയും പരിഭ്രാന്തരാകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ബോംബ് ഭീഷണി ലഭിച്ച ഒരു സ്കൂൾ രക്ഷിതാക്കൾക്ക് സുരക്ഷാ ഭീഷണിയെക്കുറിച്ചും കുട്ടികളെ വീടുകളിലേക്ക് തിരിച്ചയക്കുന്നതിനെക്കുറിച്ചും ആശയവിനിമയം നടത്തി.
ആശങ്കാകുലരായ രക്ഷിതാക്കൾ സ്കൂളിലേക്ക് ഓടിയെത്തുകയും കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ പരിസരത്ത് കാത്തുനിൽക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം മാത്രം ഇത്തരം നിരവധി ഭീഷണികൾ വിവിധ സ്കൂളുകൾക്ക് ലഭിക്കുകയും എല്ലാ ഭീഷണികളും വ്യാജമാണെന്ന് തെളിനഞ്ഞിരുന്നു.