ബെംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവ കലാകാരന്മാര്ക്കായി സംഘടിപ്പിക്കുന്ന ഒൻപതാമത് യുവജനോത്സവത്തിന് തിളക്കമാർന്ന തുടക്കം .
ബെംഗളൂരു ഇന്ദിരാനഗര്‍ 5th മെയിന്‍ , 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന യുവജനോത്സവം കേരള സമാജം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു .
കേരള സമാജം ജനറൽ സെക്രട്ടറി റജികുമാര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് ചന്ദ്രശേഖരൻ നായർ,
ട്രഷറർ ജോർജ് തോമസ്, കേരള സമാജം ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഓ കെ,കൾചറൽ സെക്രട്ടറി മുരളിധരൻ വി , അസിസ്റ്റന്റ് സെക്രട്ടറി വി എൽ ജോസഫ് , സി ഗോപിനാഥൻ, സുരേഷ് കുമാർ, വിനേഷ് കെ , സുജിത് എന്നിവര്‍ സംബന്ധിച്ചു .
സബ് ജൂനിയര്‍ വിഭാഗത്തിലെ നൃത്ത പരിപാടികള്‍ പ്രക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭൂതിയായി.
പരിപാടികള്‍ക്ക് കേരള തനിമയേകാന്‍ കേരളത്തില്‍ നിന്നെത്തിയ മേയ്ക്കപ്പ് മാന്‍ മാര്‍ക്ക് കഴിഞ്ഞു .നൂറിലധികം കലാകാരന്മാര് മത്സരത്തില്‍ പങ്കെടുക്കുന്നു.
പദ്യം ചൊല്ലല്‍, ലളിതഗാനം , ശാസ്ത്രീയ സംഗീതം , നാടന്‍ പാട്ട്, മാപ്പിള പ്പാട്ട് , പ്രസംഗം (മലയാളം) , നാടോടി നൃത്തം , ഭരതനാട്യം , മോഹിനിയാട്ടം , കുച്ചുപ്പുടി ,ഓട്ടന്തുള്ളല്, മിമിക്രി , മോണോആക്റ്റ് , സംഘനൃത്തം , കൈകൊട്ടിക്കളി(തിരുവാതിര) , ഒപ്പന ,മാര്‍ഗംകളി , ദഫ് മുട്ട് എന്നീ 18 ഇനങ്ങളിലാണ് മത്സരം നടക്കുന്നത് . 5 മുതല്‍ 21 വയസുവരെ സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം .
വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക് പരാമാവധി 5 ഇനങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തില്‍ കലാതിലകത്തെയും കലാപ്രതിഭയെയും തെരഞ്ഞെടുക്കും.
ഇന്ന് ഞായറാഴ്ച ജൂനിയര്‍ വിഭാഗത്തിലെ നൃത്തമത്സരങ്ങളും സബ് ജൂനിയര്‍ വിഭാഗത്തിലെ നാടോടി നൃത്തവും മോഹിനിയാട്ടവും,സബ് ജൂനിയര്‍, ജൂനിയർ ,സീനിയർ വിഭാഗത്തിലെ വോക്കല്‍ മത്സരങ്ങളും നടക്കും.
വിശദ വിവരങ്ങൾക്ക്
+91 98800 66695
+91 97315 34331