0
0
Read Time:1 Minute, 15 Second
ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ മെട്രോ മിത്ര ആപ്പ് 6ന് പ്രവർത്തനം ആരംഭിക്കും.
മെട്രോ സ്റ്റേഷനുകളുടെ 5 കിലോമീറ്റർ ചുറ്റളവിൽ മെട്രോ മത്രയുടെ സേവനങ്ങൾ ലഭിക്കും. സർക്കാർ നിശ്ചയിച്ച 2 കിലോമീറ്റർ 30 രൂപയെന്ന മിനിമം നിരക്കിനൊപ്പം ആപ്പിന്റെ സർവീസ് ചാർജായി 10 രൂപയും നൽകണം.
പർപ്പിൽ ലൈനിൽ ബയ്യപ്പനഹല്ലി – കെ. ആർ.പുരം, കെങ്കേരി – ചല്ലഘട്ട പാതകൾ ee മാസം പൊതുജഞങ്ങൾക്കായി തുറന്ന് കൊടുക്കാനിരിക്കെ നമ്മ. മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് വിജയകരമായതോടെയാണ് എആർഡിയുടെ നേതൃത്വത്തിൽ പുതിയ ആപ്പ് പുറത്തിറക്കുന്നത്.