Read Time:54 Second
ഹൈദരാബാദ്: തെലങ്കാനയിൽ രണ്ട് ഉദ്യോഗസ്ഥരുമായി ഇന്ത്യൻ വ്യോമസേനയുടെ ട്രെയിനർ വിമാനം തകർന്നുവീണു.
തെലങ്കാനയിലെ മേദക് ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.
ദൈനംദിന പരിശീലനത്തിന്റെ ഭാഗമായി ഹൈദരാബാദ് എയർഫോഴ്സ് അക്കാദമിയിൽ (എഎഫ്എ) നിന്നാണ് പറന്നുയർന്നത്.
സംഭവസമയം ഒരു പരിശീലകനും ട്രെയിനി പൈലറ്റും വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നു. അപകടത്തിൽ ഇരുവരും മരിച്ചു.
പിസി 7 എംകെ II വിമാനമാണ് തകർന്നതെന്ന് എഎഫ്എ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചുവെന്നും അധികൃതർ അറിയിച്ചു.