ബെംഗളൂരു: ബൈക്ക് യാത്രികനോട് തട്ടിക്കയറുന്ന ദേവഗൗഡയുടെ മരുമകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
എച്ച് ഡി ദേവഗൗഡയുടെ മരുമകളും എച്ച് ഡി രേവണ്ണയുടെ ഭാര്യയുമായ ഭവാനി രേവണ്ണയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഭവാനിയുടേതായി പ്രചരിക്കുന്ന ഈ ക്ലിപ്പില്‍ അവര്‍ ഒരു ബൈക്ക് യാത്രികനോട് മോശമായി പെരുമാറുന്നത് വ്യക്തമാണ്.
ബൈക്ക് യാത്രികന് ഭവാനി രേവണ്ണ സഞ്ചരിച്ച കാറില്‍ ഇടിച്ചതിന് പിന്നാലെയാണ് അവര്‍ ബൈക്ക് യാത്രികനോട് തട്ടിക്കയറിയത്.
ബൈക്ക് യാത്രികനോട് ഭവാനി രേവണ്ണ തന്റെ കാറിന് കേടുപാടുകള്‍ വരുത്തുന്നതിന് പകരം ബസിനടിയില്‍ ചെന്നുകയറി മരിക്കാന്‍ ആവശ്യപ്പെടുന്നതായുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
തന്റെ കാറിന് 1.5 കോടി രൂപയാണ് വിലയെന്നും അവര്‍ പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
തന്റെ കാറിനുണ്ടായ കേടുപാടുകള്‍ക്ക് ആരു നഷ്ടപരിഹാരം നല്‍കുമെന്നും അവര്‍ ബൈക്ക് യാത്രികനോട് ചോദിക്കുന്നുമുണ്ട്.
മാത്രമല്ല, തന്റെ ഒന്നരക്കോടി രൂപ വിലമതിക്കുന്ന കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന ആശങ്കയും ഭവാനി രേവണ്ണ ബൈക്ക് യാത്രികനോട് വീഡിയോയില്‍ ഉന്നയിക്കുന്നത് കാണാം.