ഐശ്വര്യറായ് യും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞതായി റിപ്പോർട്ടുകൾ.
കഴിഞ്ഞ കുറെ നാളുകളായി ഇവരെ ചുറ്റിപ്പറ്റിയായിരുന്നു ഗോസിപ്പ് കോളം.
ഇരുവരും വേര്‍പിരിയാൻ ഒരുങ്ങുന്നു എന്നായിരുന്നു ഇതുവരെ പ്രചരിച്ചിരുന്നത്.
എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ.
കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രങ്ങളാണ് തെളിവായി ഇവർ നിരത്തുന്നത്.
ചിത്രങ്ങളില്‍ അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ല .
എപ്പോഴും വിവാഹമോതിരം ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. എന്നാൽ ഇത്തവണ അതില്ല എന്നത് ചർച്ചയായി.
അഭിഷേക് വിവാഹമോതിരം ഊരിവച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു.
കുറച്ചു നാളുകളായി ഐശ്വര്യയും ബച്ചൻ കുടുംബവും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ബച്ചൻ കുടുംബം താമസിക്കുന്ന പ്രതീക്ഷ എന്ന വീട് ഐശ്വര്യ സ്വന്തമാക്കാൻ ആഗ്രഹിച്ചതാണ് അതിനു കാരണം എന്നും കണ്ടെത്തൽ ഉണ്ട്.
വീട് മകൾ ശ്വേതയ്ക്ക് നല്കാൻ ബച്ചന്റെ തീരുമാനിച്ചതാണ് ഐശ്വര്യയെ ചൊടിപ്പിച്ചത്.
ബച്ചൻ കുടുംബത്തില്‍ നിന്നു ഐശ്വര്യ അകന്നുവെന്നും ഇപ്പോള്‍ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതന്നും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്തിടെ പാരീസ് ഫാഷൻ വീക്കില്‍ ശ്വേതയും ജയയും ഐശ്വര്യയെയും ആരാധ്യയെയും അവഗണിച്ചെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു.