Read Time:31 Second
ബെംഗളൂരു : നവജാതശിശുവിനെ ഓവുചാലിൽ ഉപേക്ഷിച്ച ജിഗനി സ്വദേശിയായ 27-കാരിയെ നെലമംഗല റൂറൽ പോലീസ് അറസ്റ്റുചെയ്തു.
കുട്ടിയെ വളർത്താൻ താത്പര്യമില്ലാത്തതിനാൽ ഉപേക്ഷിച്ചതാണെന്നാണ് യുവതി പോലീസിനുനൽകിയ മൊഴി.
കൂടുതൽ അന്വേഷണത്തിനായി കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചു.