Read Time:1 Minute, 17 Second
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ബെംഗളൂരു നോർത്ത് സോൺ സംഘടിപ്പിക്കുന്ന സുവർണ ജ്യോതി 2023 ഡിസംബർ 10 ന് ഞായറാഴ്ച രാവിലെ 11 മുതൽ പാലസ് ഗ്രൗണ്ടിലെ ശൃംഗാർ പാലസിൽ (ഗേറ്റ് നമ്പർ 8) നടക്കും.
കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, ചീഫ് വിപ്പ് സലീം അഹമ്മദ്, മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ഡി.വി. സദാനന്ദഗൗഡ, എം.പി രമ്യാഹരിദാസ്, മന്ത്രിമാരായ കൃഷ്ണഭൈരെ ഗൗഡ, സന്തോഷ് എസ് ലാഡ്, ബൈരതി സുരേഷ്, എം.എൽ എ മാരായ എൻ.എ.ഹാരിസ്, ടി.സിദ്ദിഖ്, ചാണ്ടി ഉമ്മൻ, കെ.പി.സി.സി. കോർഡിനേറ്റർ ഷാജി ജോർജ് തോമസ് എന്നിവർ പങ്കെടുക്കും.
ഒപ്പം പ്രശസ്ത നടി മാളവിക മേനോനും ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് ചെമ്മീൻ ബാൻഡ് അവതരിപ്പിക്കുന്ന സംഗീതമേള നടക്കും.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 9448698157
ഗൂഗിൾ ലോക്കേഷൻ https://maps.app.goo.gl/vJS3hx6mmQfJzNqC8